തങ്കമല ക്വാറി സന്ദര്‍ശിച്ച് കളക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗ്


കീഴരിയൂര്‍: തങ്കമല ക്വാറി പ്രവര്‍ത്തിപ്പിക്കുന്നതിനെതിരെ ജനകീയ സമരം ശക്തമായി നടക്കുന്ന പശ്ചാത്തലത്തില്‍ തങ്കമല ക്വാറി സന്ദര്‍ശിച്ച് ജില്ലാ കളക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗ്. ക്വാറി പ്രവര്‍ത്തിപ്പിക്കുന്നതിലെ അശാസ്ത്രീയതയും അപകടാവസ്ഥയും കളക്ടര്‍ക്ക് വിശദീകരിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിര്‍മ്മല ടീച്ചര്‍, സി.പി.എം സമരസമിതി നേതാവ് പി.കെ ബാബു, നാട്ടുകാര്‍ എന്നിവര്‍ സ്ഥലത്തെ സ്ഥിതിഗതികള്‍ കളക്ടറെ ധരിപ്പിച്ചു.

Description: District Collector Snehilkumar Singh visited Thangamala Quarry in the background of strong popular protest against the operation of Thangamala Quarry.