വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക്‌ അനുമോദനം; ഉള്ള്യേരി മരുതൂര്‍ ഗവ.എല്‍.പി സ്‌ക്കൂളില്‍ എൻഡോവ്മെന്റ്, സ്‌കോളർഷിപ്പ് വിതരണം


ഉള്ള്യേരി: മരുതൂർ ഗവ: എൽ.പി സ്‌ക്കൂളില്‍ കാളിയത്ത് സതീഷ്ബാബു മെമ്മോറിയൽ എൻഡോവ്മെൻറും, മുൻ അധ്യാപകർ ഏർപ്പെടുത്തിയ സ്കോളർഷിപ്പ് വിതരണവും കൊയിലാണ്ടി നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർ പേഴ്സൺ നിജില പറവക്കൊടി ഉദ്ഘാടനം ചെയ്തു.

പി.ടി.എ. പ്രസിഡൻറ് കെ.എൽ പത്മേഷ് അധ്യക്ഷത വഹിച്ചു. ലെൻസ്ഫെഡ് ജില്ലാ കമ്മിറ്റി അംഗം വി.മോഹനൻ എൻഡോവ്മെൻറ് വിതരണം നടത്തി. ചടങ്ങില്‍ എൽ.എസ്.എസ്, എസ്.എസ്.എൽ.സി പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

എം.പ്രമോദ്, കെ.കൃഷ്ണക്കുറുപ്പ്, സനില, കെ.കെ ശൈലേഷ്, വി.കെ അൻസാർ, എം.പി ശ്രീധരൻ, ആർ.കെ സുരേഷ് ബാബു, കെ.കെ ബീന, ഗൗരി പാർവതി, ഹെഡ്മിസ്ട്രസ് ടി.നഫീസ, ടി. ദീപ്തി എന്നിവർ സംസാരിച്ചു.‎

Description: Distribution of Endowment and Scholarship in Ullyeri Maruthur Govt LP School