സ്വയം തൊഴിൽ ഉൾപ്പെടെ ആവശ്യങ്ങൾ നിരവധി; മൂടാടി പഞ്ചായത്തിൽ കുടുംബശ്രീ അം​ഗങ്ങൾക്കായി 1.70 കോടി രൂപ വിതരണം ചെയ്തു


Advertisement

മൂടാടി: മൂടാടി ഗ്രാമ പഞ്ചായത്തിൽ കുടുംബശ്രീ അംഗങ്ങൾക്കായി 1 കോടി 70ലക്ഷം രൂപ വിതരണം ചെയ്തു. പഞ്ചായത്തിലെ 36 കുടുംബശ്രീ യൂണിറ്റുകൾക്കാണ് സ്വയം തൊഴിൽ ഉൾപ്പെടെ വിവിധ ആവശ്യങ്ങൾക്കായി തുക വിതരണം ചെയ്തത്. വനിതാ വികസന കോർപ്പറേഷൻ ലോൺമേളയും മുഖ്യമന്ത്രി സഹായ ഹസ്തം ലോൺ പലിശ സബ്സിഡി വിതരണ ഉദ്‌ഘാടനവും മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ ശ്രീകുമാർ നിർവഹിച്ചു.

Advertisement

ചടങ്ങിൽ വൈസ് പ്രസിഡന്റ് ഷീജ പട്ടേരി അധ്യക്ഷത വഹിച്ചു. മെമ്പർ സെക്രട്ടറി ടി.ഗിരീഷ്കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ അഖില എം.പി, ടി.കെ ഭാസ്കരൻ, മെമ്പർ റഫീഖ് എന്നിവർ സംസാരിച്ചു. സി ഡി എസ് ചെയർപേഴ്സൺ ശ്രീലത സ്വാഗതവും സിഡിഎസ് വൈസ് ചെയർപേഴ്സൺ വി.കെ കമല നന്ദിയും പറഞ്ഞു.

Advertisement
Advertisement