മഴ കവർന്നത് സ്വപ്നങ്ങളും പ്രതീക്ഷകളും; കോഴിക്കോട് ജില്ലയിലെ ദുരന്തബാധിത പ്രദേശങ്ങളും രക്ഷാപ്രവർത്തനവും ചിത്രങ്ങളിലൂടെ…
കോഴിക്കോട്: സ്വപ്നങ്ങളുെ പ്രതീക്ഷകളുമാണ് മഴയെടുത്തത്, ഇനി എന്ത് എന്ന് ചോദ്യമാണ് മനസ് നിറയെ. കലി തീരാതെ മഴ പെയ്തതോടെ ദുരിതത്തിലായിരിക്കുകയാണ് കോഴിക്കോട്ടുകാർ. ഉരുൾപ്പൊട്ടലും മണ്ണിടിച്ചിലും വെള്ളപ്പൊക്കവുമെല്ലാമാണ് ജില്ലയിലെ വിവിധ പ്രദേശങ്ങളിലുള്ളവർ ഇപ്പോൾ നേരിടുന്നത്. വിവിധ സ്ഥലങ്ങളിലായി ഇതിനകം ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങി.
ഉരുൾപ്പൊട്ടൽ വില്ലനായപ്പോൾ വിലങ്ങാട് നിന്നും കാണാതായത് രക്ഷാപ്രവർത്തനത്തിനെത്തിയ റിട്ട. അധ്യാപകനായ മഞ്ഞച്ചീലി സ്വദേശി കുളത്തിങ്കൽ മാത്യുവിനെയാണ്. അദ്ദേഹത്തിനെ കണ്ടെത്താനായി രക്ഷാപ്രവർത്തനം തുടരുകയാണ്. ദേശീയപാത പ്രവൃത്തികാരണം കൊല്ലം കുന്ന്യോറമലയിൽ മണ്ണിടിച്ചിലുണ്ടായി. ഇതേ തുടർന്ന് നിരവധി കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു.
ജില്ലയിലെ ദുരന്തബാധിത പ്രദേശങ്ങളും രക്ഷാപ്രവർത്തനവും ചിത്രങ്ങളിലൂടെ കാണാം: