കൊയിലാണ്ടിയില്‍ ഭിന്നശേഷി സഹായ ഉപകരണ നിർണയ മെഡിക്കൽ ക്യാമ്പുമായി നഗരസഭ


കൊയിലാണ്ടി: 2023-24 വാർഷിക പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി നഗരസഭ ഭിന്നശേഷി സഹായ ഉപകരണ നിർണയ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. 2023 ഒക്ടോബർ 17ന് രാവിലെ മുതൽ മുനിസിപ്പൽ ടൗണ്‍ ഹാൾ പാർക്കിംഗ് ഗ്രൗണ്ടിൽ ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന ക്യാമ്പ് നഗരസഭ ചെയർപേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്യും.

രജിസ്റ്റർ ചെയ്ത മുഴുവൻ പേരും ആധാർ കാർഡ്, മെഡിക്കൽ ബോർഡ്‌ സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, ബാങ്ക് പാസ്സ് ബുക്ക്‌ (കോപ്പികൾ) സഹിതം ഹാജരാകേണ്ടതാണ്.