അവധിയാണെന്ന് കരുതി സന്തോഷിക്കേണ്ട; സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് നാളെ പ്രവൃത്തിദിനം
കോഴിക്കോട്: സംസ്ഥാനത്ത് നാളെ സ്‌കൂള്‍ പ്രവൃത്തിദിനമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. തിങ്കളാഴ്ച(17.6.2024) ബലിപെരുന്നാള്‍ അവധി ആയതിനാല്‍ തിങ്കളാഴ്ചത്തെ ടൈംടേബിള്‍ പ്രകാരമാണ് നാളെ(ശനി) പ്രവര്‍ത്തിക്കുക.
ശനിയാഴ്ച പ്രവര്‍ത്തിദിനമായ ആഴ്ചയില്‍ പൊതു അവധി ദിനം ഉണ്ടെങ്കില്‍ ആ അവധി ദിനത്തിലെ ടൈംടേബിള്‍ പ്രകാരമാണ് പ്രവര്‍ത്തിക്കേണ്ടതെന്നും ആറ് പ്രര്‍ത്തി ദിനങ്ങള്‍ വരുന്ന ആഴ്ചകളിലെ ശനിയാഴ്ചകളില്‍ ആദ്യത്തേതില്‍ തിങ്കള്‍, രണ്ടാമത്തേതില്‍ ചൊവ്വ എന്ന ക്രമത്തില്‍ ടൈംടേബിള്‍ നിശ്ചയിക്കേണ്ടതാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.