‘എല്ലാവര്‍ക്കും ഭൂമി, എല്ലാ കൈവശങ്ങള്‍ക്കും രേഖ, എല്ലാ രേഖകളും സ്മാര്‍ട്ട്’; സര്‍വ്വെ റിക്കാര്‍ഡുകള്‍ ഉടമകള്‍ക്ക് നേരിട്ട് പരിശോധിക്കാന്‍ അരിക്കുളം വില്ലേജില്‍ ഡിജിറ്റല്‍ റീസര്‍വ്വെ വെരിഫിക്കേഷന്‍ ക്യാമ്പ്
അരിക്കുളം: അരിക്കുളം വില്ലേജില്‍ ഡിജിറ്റല്‍ റീസര്‍വ്വെ വെരിഫിക്കേഷന്‍ കേമ്പ് നടന്നു. ‘എല്ലാവര്‍ക്കും ഭൂമി
എല്ലാ കൈവശങ്ങള്‍ക്കും രേഖ, എല്ലാ രേഖകളും സ്മാര്‍ട്ട് ‘ എന്ന സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ നടന്നു വരുന്ന ഡിജിറ്റല്‍ റീസര്‍വ്വെയുടെ ഭാഗമായാണ് ക്യാമ്പ്.
പദ്ധതിയുടെ ഭാഗമായി അരിക്കുളം സര്‍വ്വെ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലെത്തി നില്‍ക്കുകയാണ്. മാവട്ട് മദ്രസ്സയില്‍ വെച്ച് നടന്ന കേമ്പില്‍ പ്രദേശത്തെ ഭൂവുടമകള്‍ക്ക് അവരുടെ സര്‍വ്വെ റിക്കാര്‍ഡുകള്‍ നേരിട്ട് പരിശോധിക്കുന്നതിനും കുറ്റമറ്റതാണെന്നുറപ്പു വരുത്തുന്നതിനുംസഹായകമായി.
200ല്‍പരം ആളുകള്‍ കേമ്പില്‍ പങ്കെടുത്തു. റവന്യു, സര്‍വ്വെ , രജിസ്‌ട്രേഷന്‍ വകുപ്പുകളുടെ സേവനങ്ങള്‍ ‘എന്റെ ഭൂമി ‘ എന്ന ഒറ്റ പോര്‍ട്ടലിലൂടെ വേഗത്തിലും സുതാര്യതയിലും കാര്യക്ഷമമായും ജനങ്ങളിലെത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.