ഡിജിറ്റല്‍ സാക്ഷരതയിലേക്ക് കുതിക്കാനൊരുങ്ങി കൊയിലാണ്ടി നഗരസഭ
കൊയിലാണ്ടി: നഗരസഭാ 2024- 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ ഡിജിറ്റൽ ലിറ്ററസി പ്രോഗ്രാമിന്റെ നഗരസഭാ തല ഉദ്ഘാടനം കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് നിർവഹിച്ചു. കെ. സ്മാർട്ട് ഉൾപ്പെടെയുള്ള ഏറ്റവും പുതിയ സംവിധാനങ്ങളെ പൊതുജനത്തിന് പരിചയപ്പെടുത്തുന്ന പദ്ധതിയാണ് ഡിജിറ്റൽ ലിറ്ററസി പ്രോഗ്രാം.
കഴിഞ്ഞ ദിവസം കൊയിലാണ്ടി ബദ്രിയ്യ വനിതാ കോളേജില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നഗരസഭയിലെ 38, 39 വാർഡുകളിലെ ഗുണഭോക്താക്കളാണ് പങ്കാളികളായത്. നിർവ്വഹണ ഉദ്യോഗസ്ഥ ലൈജു ടീച്ചർ പദ്ധതി വിശദീകരിച്ചു. പി രത്ന ടീച്ചർ, രമേശൻ മാസ്റ്റർ, കേളോത്ത് വത്സരാജ്, ശൈലജ ടി.പി, ഷീബ അരീക്കൽ, സെർഫിന, ആസ്യ എന്നിവർ എന്നിവര്‍ സംസാരിച്ചു.
വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി അധ്യക്ഷത വഹിച്ചു. എ അസീസ് മാസ്റ്റർ സ്വാഗതവും കെ.ടി.വി റഹ്മത്ത് നന്ദിയും പറഞ്ഞു.
[mid4
Description: Digital Literacy Program inaugurated at Koyilandy