ഭക്തിസാന്ദ്രമായ നിമിഷങ്ങള്‍; മന്ദമംഗലം സ്വാമിയാര്‍കാവ് ഭഗവതി ക്ഷേത്രത്തിലെ വസൂരി മാല വരവാഘോഷം ആരംഭിച്ചു
കൊയിലാണ്ടി: മന്ദമംഗലം സ്വാമിയാര്‍കാവ് ഭഗവതി ക്ഷേത്രത്തിലെ വസൂരി മാല വരവാഘോഷം തുടങ്ങി. മേല്‍ശാന്തി ഷാജി ശാന്തി മിനീഷ് എന്നിവര്‍ ഇന്ന് രാവിലെ നടന്ന കൊടിയേറ്റത്തിന് നേതൃത്വം നല്‍കി. മാര്‍ച്ച് 31-മുതല്‍ ഏപ്രില്‍ രണ്ട് വരെയാണ് ക്ഷേത്ര ചടങ്ങുകള്‍.
ഏപ്രില്‍ 3ന് ഉച്ചയ്ക്ക് സമൂഹസദ്യ, രാത്രി ഏഴിന് പ്രാദേശിക കലാകാരികളുടെ തിരുവാതിരക്കളി, നൃത്തപരിപാടികള്‍. നാലിന് രാവിലെ വണ്ണാനെ സ്വീകരിക്കല്‍, വൈകുന്നേരം ഭഗവതിസേവ, തിരുവായുധം സ്വീകരിക്കല്‍, ദീപാരാധന, ചെണ്ട മേളം.
അഞ്ചിന് നിശ്ചിത വീടുകളില്‍ നിന്ന് അരങ്ങാേല, ഇളനീര്‍ക്കുല ശേഖരിക്കല്‍, ആവളയില്‍ നിന്നുള്ള വരവ്, പിഷാരികാവിലേയ്ക്ക് വസൂരി മാല വരവ് പുറപ്പെടല്‍ എന്നിവ നടക്കും.
Summary: Devotional moments; Vasoori Mala Varava celebrations begin at Mandamangalam Swamiyarkav Bhagavathy Temple.