താലൂക്ക് ആശുപത്രി സമഗ്രവികസനം മുതല്‍ പ്രാദേശിക സാമ്പത്തിക വികസന പദ്ധതികൾ വരെ; പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തില്‍ വികസന സെമിനാര്‍
പേരാമ്പ്ര: 2024-25 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തില്‍ വികസന സെമിനാര്‍ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ബാബു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, നിർവ്വഹണ ഉദ്യോഗസ്ഥർ, വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.സജീവൻ കരട് വികസന രേഖ അവതരിപ്പിച്ചു. വിവിധ വർക്കിംഗ് ഗ്രൂപ്പുകൾ യോഗം ചേർന്ന് ചർച്ചകള്‍ നടത്തി നടത്തി. കാർഷിക മേഖലയിലെ അടിസ്ഥാന സൗകര്യമൊരുക്കൽ, പ്രാദേശിക സാമ്പത്തിക വികസന പദ്ധതികൾ, താലൂക്ക് ആശുപതി സമഗ്രവികസന പദ്ധതികൾ, തുടങ്ങി വിവിധ മേഖലകളിലെ പദ്ധതി നിർദ്ദേശങ്ങൾക്ക് രൂപം നൽകി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.കെ ബിന്ദു, സി.കെ ശശി, വി.കെ പ്രമോദ്, ബ്ലോക്ക് അംഗങ്ങളായ കെ.കെ വിനോദൻ, പി.ടി അഷറഫ്, കെ.അജിത, ഗിരിജശശി, പ്രഭാശങ്കർ, കെ.കെ ലിസി, വഹീദ പാറേമൽ എന്നിവർ സംസാരിച്ചു. ബിഡിഒ പി.കാദർ സ്വാഗതവും ക്ഷേമ കാര്യസമിതി ചെയർപേഴ്സണ്‍ കെ.രജിത നന്ദിയും പറഞ്ഞു.