ദന്തരോഗങ്ങളെ കണ്ടെത്താം പ്രതിരോധിക്കാം; നടുവണ്ണൂർ ജിഎച്ച്എസ്എസിൽ വിദ്യാർത്ഥികൾക്കായി ദന്തപരിശോധന ക്യാമ്പ്
നടുവണ്ണൂർ: ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ താമരശ്ശേരി ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ബി-സ്മാർട്ട് ക്ലബ്ബ് എൽപിയുമായി സഹകരിച്ച് നടുവണ്ണൂർ ജിഎച്ച്എസ്എസിലെ പ്രൈമറി വിദ്യാർത്ഥികൾക്കായി ദന്തപരിശോധന ക്യാമ്പും ഡെന്റൽ കിറ്റ് വിതരണവും നടന്നു. ഹെഡ്മാസ്റ്റർ മൂസക്കോയ മാസ്റ്റർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഡോക്ടർ ഗിരീഷ് ഡെന്റൽ കിറ്റ് വിതരണോദ്ഘാടനം നിർവഹിച്ചു.
ബി-സ്മാർട്ട് ക്ലബ്ബ് എൽപി ചെയർമാൻ ശരത് അധ്യക്ഷത വഹിച്ചു. രാകേഷ് എം.കെ, ഡോക്ടർ ഗിരീഷ്, ഷംന വി.കെ സോണിയ, രാജീവൻ എന്നിവർ സംസാരിച്ചു. യോഗത്തിൽ ബി -സ്മാർട്ട് ക്ലബ് കൺവീനർ കെ കെനൂർജഹാൻ സ്വാഗതവും വൈസ് ചെയർപേഴ്സൺ ജസീന നന്ദിയും പറഞ്ഞു.
വിദ്യാർത്ഥികൾക്കായി ഡോ: ഐശ്വര്യ, ഡോ:സൈമ ഫർവാൻ എന്നിവർ ദന്തപരിപാലനത്തെക്കുറിച്ച് ക്ലാസ് എടുത്തു. ഡോക്ടർമാരായ നിഹാല, ജ്യോതിഷ് എന്നിവരും ക്യാമ്പിൽ സംബന്ധിച്ചു. ക്യാമ്പിൽ 600 ഓളം വിദ്യാർഥികൾ പങ്കെടുത്തു.
Description: Dental check-up camp for students at naduvannur GHSS