നടുവണ്ണൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ സൗജന്യ ദന്തപരിശോധനാ ക്യാമ്പും ദന്തപരിചരണ ബോധവൽക്കരണ ക്ലാസും


നടുവണ്ണൂർ: ബി സ്മാർട്ട് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എസ്.എ.ഐ.ഡി.എസ്സിന്റെ സഹകരണത്തോടെ നടുവണ്ണൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ സൗജന്യ ദന്ത പരിശോധനാ ക്യാമ്പ്  നടത്തി. ഡോ. നാജിയ, ഡോ. ടിജിൻ ടൈറ്റസ്, ഡോ. മനീഷ, ഡോ.മാളവിക, ഡോ. ശ്യാമ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്.

പരിശോധനയിൽ അഞ്ഞൂറോളം കുട്ടികൾ പങ്കെടുത്തു. അവർക്കുള്ള തുടർ ചികിത്സ വരും ദിവസങ്ങളിൽ സൗജന്യമായി എസ്.എ.ഐ.ഡി.എസ്സിന്റെ സഹകരണത്തോടെ നടക്കുന്നതാണ്. പരിശോധനയ്ക്കുശേഷം ‘ആധുനിക കാലത്തിൽ ദന്തപരിചരണം എങ്ങനെ’ എന്ന വിഷയത്തിൽ ഡോ. ടിജിൻ ടൈറ്റസ് ബോധവൽക്കരണ ക്ലാസ് എടുത്തു.

ദന്തപരിചരണവുമായി ബന്ധപ്പെട്ട കുട്ടികളുടെ സംശയങ്ങൾക്ക് ഡോക്ടർമാർ മറുപടി പറഞ്ഞു. ചടങ്ങിൽ ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ഷീജ അധ്യക്ഷത വഹിച്ചു. രാകേഷ് എം.കെ സ്വാഗതവും ഷീബ പി, നൂർജഹാൻ കെ, സുരേഷ് ബാബു ടി എം, പ്രിയരഞ്ജിനി എന്നിവർ ആശംസയും അറിയിച്ചു. ലിജി ചടങ്ങിന് നന്ദി പറഞ്ഞു.