വൈത്തിരിയില്‍ റിസോര്‍ട്ടിലെ മരണം; ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി, പോസ്റ്റ്മാര്‍ട്ടം നാളെ


വൈത്തിരി: പഴയ വൈത്തിരിയില്‍ റിസോട്ടില്‍ തൂങ്ങിമരിച്ച കൊയിലാണ്ടി, ഉള്ള്യേരി സ്വദേശികളുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി. വൈത്തിരി പോലീസ് സ്‌റ്റേഷന്‍ എസ്.ഐ സന്തോഷിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ ബത്തേരി ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി.

നാളെ രാവിലെ പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഇന്ന് രാവിലെയാണ് കൊയിലാണ്ടി കാവുംവട്ടം മൂഴിക്ക് മീത്തല്‍ തെക്കെ കോട്ടോകുഴി (ഓര്‍ക്കിഡ്) പ്രമോദ്(54), ഉളളിയേരി നാറാത്ത് ചാലില്‍ മീത്തല്‍ ബിന്‍സി(34) എന്നിവരെ പഴയ വൈത്തിരിയിലെ റിസോര്‍ട്ടിന് ചേര്‍ന്ന മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകുന്നേരമാണ് ഇരുവരും റിസോട്ടില്‍ മുറിയെടുത്തത്.