പ്രതിമാസം 25,000 രൂപ ശമ്പളം; ഫിഷറീസ് വകുപ്പില്‍ എന്യൂമറേറ്റര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു, വിശദമായി നോക്കാം


കോഴിക്കോട്: ഫിഷറീസ് വകുപ്പ് മറൈന്‍ ഡാറ്റ കളക്ഷനുമായി ബന്ധപ്പെട്ട് നടത്തുന്ന സര്‍വേയുടെ വിവര ശേഖരണത്തിനായി കോഴിക്കോട് ജില്ലയില്‍ ഒരു എന്യൂമറേറ്ററെ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമിക്കുന്നു. വാക് ഇന്‍ ഇന്റര്‍വ്യു ഒക്ടോബര്‍ 14 ന് ഉച്ച രണ്ട് മണിയ്ക്ക് വെസ്റ്റ്ഹില്ലിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നടത്തും.


പ്രതിമാസ വേതനം യാത്രാബത്തയുള്‍പ്പെടെ 25,000 രൂപ. പ്രായപരിധി 21 – 36. ഫിഷറീസ് സയന്‍സില്‍ ബിരുദമോ, അനുബന്ധ വിഷയങ്ങളില്‍ ബിരുദമോ, ബിരദാനന്തര ബിരുദമോ ഉള്ളവരായിരിക്കണം. ബയോഡാറ്റയും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ഫോട്ടോയും സഹിതം ഇന്റര്‍വ്യൂന് എത്തണം. ഫോണ്‍: 0495-2383780.