നാല്‍പ്പത്തിമൂന്ന് വര്‍ഷക്കാലത്തെ പ്രവാസ ജീവിതം; നാട്ടില്‍ തിരിച്ചെത്തിയ സാന്ത്വനം കടലൂര്‍ കുവൈത്ത് സമിതിയുടെ സ്ഥാപക അംഗം ഹനീഫ സ്റ്റാറിന് സ്വീകരണംനല്‍കി ദയ സാന്ത്വനം പാലിയേറ്റീവ് കെയര്‍


നന്തി ബസാര്‍: ദീര്‍ഘകാലത്തെ കുവൈത്ത് പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തിയ സാന്ത്വനം കടലൂര്‍ കുവൈത്ത് സമിതിയുടെ സ്ഥാപക അംഗം ഹനീഫ സ്റ്റാറിന് സ്വീകരണം നല്‍കി നന്തിയിലെ ദയ സാന്ത്വനം പാലിയേറ്റീവ് കെയര്‍.

കഴിഞ്ഞ 43 വര്‍ഷക്കാലം കുവൈത്തില്‍ പ്രവാസജീവിതം നയിച്ച ഹനീഫ സാന്ത്വന പ്രവര്‍ത്തകന്‍ കൂടിയാണ്. നന്തി ദയ സാന്ത്വനം പാലിയേറ്റീവ് കെയറില്‍ നടന്ന സ്വീകരണ യോഗം വാര്‍ഡ് മെമ്പര്‍ റഫീഖ് പുത്തലത്ത് യോഗം ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ മൊയ്തീന്‍ കോയ എന്‍.കെ അധ്യക്ഷത വഹിച്ചു.

ദയ പ്രസിഡന്റ് ടി.വി അബ്ദുല്‍ ഗഫൂര്‍, സെക്രട്ടറി കെ. ബഷീര്‍, ടി.വി മുഹമ്മദ് നജീബ്, റഷീദ് മണ്ടോളി, അന്‍സീര്‍, ഇബ്രാഹിംകുട്ടി എരവത്ത്, നഫീസ മര്‍വ, ജാസിറ ശരീഖ്, ഹന്‍സ എന്നിവര്‍ പ്രസംഗിച്ചു. അംബിക പ്രകാശ് സ്വാഗതവും ശ്രീധരന്‍ കെ.കെ നന്ദിയും പറഞ്ഞു.

Summary: Daya Santvanam Palliative Care in Nandi welcomed Hanifa Starr, founder member of Santvanam Cuddalore Kuwait Committee.