ദേശീയപാത പ്രവൃത്തിയിലെ അപാകതകള്‍ പരിഹരിക്കുക, ജനങ്ങളുടെ ദുരിതത്തിന് ഉടന്‍ പരിഹാരം കാണുക; തിരുവങ്ങൂരില്‍ സി.പി.ഐ.എം ന്റെ നേതൃത്വത്തില്‍ രാപ്പകല്‍ സമരത്തിന് തുടക്കം


ചേമഞ്ചേരി: ദേശീയപാത പ്രവൃത്തിയിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് തിരുവങ്ങരില്‍ സി.പി.ഐ.എം ന്റെ നേതൃത്വത്തില്‍ രാപ്പകല്‍ സമരത്തിന് തുടക്കമായി. സമരം സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് മെമ്പര്‍ പി.കെ മുകുന്ദന്‍ സമരം ഉദ്ഘാടനം ചെയ്തു. 17 ന് രാവിലെ ആരംഭിച്ച സമരം 18 ന് രാവിലെ സമാപിക്കും.

ജനങ്ങളുടെ ദുരിതത്തിന് പരിഹാരം കാണുക, സര്‍വ്വീസ് റോഡുകള്‍ക്ക് നിയമാനുസൃതമായ വീതി ഉറപ്പുവരുത്തുക.
ഡ്രൈനേജ് വഴി വരുന്ന മലിനജലം ജനവാസ മേഖലകളിലേക്ക് ഒഴുക്കിവിടാതിരിക്കുക, ഡ്രൈനേജ് സ്ലാബുകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുക, പൂക്കാടിനും തിരുവങ്ങൂരിനും ഇടയില്‍ സര്‍വ്വീസ് റോഡും ഡ്രൈനേജും ഉറപ്പുവരുത്തുക.
ചേമഞ്ചേരി റയില്‍വേ സ്റ്റേഷന്‍, ഈസ്റ്റ് സ്‌കൂള്‍, വെറ്റിലപ്പാറ, അണ്ടിക്കമ്പിനി എന്നിവിടങ്ങളില്‍ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് സ്ഥാപിക്കുക.പ്രധാനപ്പെട്ട സ്റ്റോപ്പുകളില്‍ ബസ്സ് ബേ നിര്‍മ്മിക്കുക, പൊളിച്ചു മാറ്റിയ ക്വിറ്റ് ഇന്ത്യാ സ്മാരകം പുനര്‍നിര്‍മ്മിക്കുക.
കാപ്പാട് റോഡില്‍ നിന്ന് സര്‍വീസ് റോഡിലേക്ക് വലിയ വാഹനങ്ങള്‍ക്ക് വരാനുള്ള തടസ്സം നീക്കുക, പൂക്കാട് തിരുവങ്ങൂര്‍ അങ്ങാടികളില്‍ ഓട്ടോ ടാക്സികള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തുക, പാലം നിര്‍മ്മാണത്തിന്റെ ഭാഗമായി കോരപ്പുഴയില്‍ നിക്ഷേപിച്ച മണ്ണ് അടിയന്തിരമായി നീക്കം ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് രാപ്പകള്‍ സമരം.

സമര യോഗത്തില്‍ സി.പി.എം കാപ്പാട് ലോക്കല്‍ സെക്രട്ടറി എം.നൗഫല്‍ സ്വാഗതം പറഞ്ഞു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കെയില്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് സി.പി.എം ഏരിയ കമ്മിറ്റി അംഗം കെ.രവീന്ദ്രന്‍ ആവശ്യങ്ങള്‍ വിശദീകരിച്ച് സംസാരിച്ചു. സി.പി.എം ജില്ലാ, ഏരിയാ നേതാക്കള്‍ സമരത്തെ അഭിസംബോധന ചെയത്ുകൊണ്ട് രണ്ട് ദിവസങ്ങളില്‍ സംസാരിക്കും.

Summary:Day and night strike started under the leadership of CPI(M) in Thiruvangari demanding that the defects in the national highway work should be resolved.