ദേശീയപാത നിര്‍മ്മാണത്തിലെ അപാകതകള്‍ പരിഹരിക്കണം; പത്ത് ആവശ്യങ്ങള്‍ നിരത്തി തിരുവങ്ങൂരില്‍ ഡിസംബര്‍ 17,18 തിയ്യതികളില്‍ സി.പി.എമ്മിന്റെ രാപ്പകല്‍ സമരം


തിരുവങ്ങൂര്‍: ദേശീയപാത നിര്‍മാണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്ന ആവശ്യവുമായി തിരുവങ്ങൂരില്‍ സി.പി.ഐ.എം നേതൃത്വത്തില്‍ രാപ്പകല്‍ സമരത്തിനൊരുങ്ങുന്നു. ഡിസംബര്‍ 17, 18 തിയ്യതികളിലാണ് സമരം. പാര്‍ട്ടിയുടെ ഏരിയാ ജില്ലാ നേതാക്കള്‍ സമരത്തില്‍ പങ്കുചേരും.

സമരം മുന്നോട്ടുവെക്കുന്ന ആവശ്യങ്ങള്‍:

സര്‍വ്വീസ് റോഡുകള്‍ക്ക് നിയമാനുസൃതമായ വീതി ഉറപ്പുവരുത്തുക.

ഡ്രൈനേജ് വഴി വരുന്ന മലിനജലം ജനവാസ മേഖലകളിലേക്ക് ഒഴുക്കിവിടാതിരിക്കുക.

ഡ്രൈനേജ് സ്ലാബുകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുക.

പൂക്കാടിനും തിരുവങ്ങൂരിനും ഇടയില്‍ സര്‍വ്വീസ് റോഡും ഡ്രൈനേജും ഉറപ്പുവരുത്തുക.

ചേമഞ്ചേരി റെയില്‍വേ സ്റ്റേഷന്‍, ഈസ്റ്റ് സ്‌കൂള്‍, വെറ്റിലപ്പാറ, അണ്ടിക്കമ്പനി എന്നിവിടങ്ങളില്‍ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് സ്ഥാപിക്കുക.

പ്രധാനപ്പെട്ട സ്റ്റോപ്പുകളില്‍ ബസ് ബേ നിര്‍മ്മിക്കുക

പൊളിച്ചുമാറ്റി ക്വിറ്റ് ഇന്ത്യാ സ്മാരകം പുനര്‍നിര്‍മ്മിക്കുക.

കാപ്പാട് റോഡില്‍ നിന്ന് സര്‍വ്വീസ് റോഡിലേക്ക് വലിയ വാഹനങ്ങള്‍ക്ക് വരാനുള്ള തടസ്സം നീക്കുക.

പൂക്കാട് തിരുവങ്ങൂര്‍ അങ്ങാടികളില്‍ ഓട്ടോ-ടാക്‌സികള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തുക.

പാലം നിര്‍മ്മാണത്തിന്റെ ഭാഗമായി കോരപ്പുഴയില്‍ നിക്ഷേപിച്ച മണ്ണ് അടിയന്തരമായി നീക്കം ചെയ്യുക.