ഡാറ്റാ എന്‍ട്രി കോഴ്സ്, മോണ്ടിസ്സോറി, പ്രീ – പ്രൈമറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സ്; അറിയാം വിശദമായി


കോഴിക്കോട് : ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ ഡാറ്റാ എന്‍ട്രി കോഴ്‌സില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. സിവില്‍ സ്റ്റേഷന് എതിര്‍വശത്തെ സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ നേരിട്ട് ഹാജരായി പ്രവേശനം നേടാം. ഫോണ്‍ : 8891370026, 0495 2370026.


മോണ്ടിസ്സോറി, പ്രീ – പ്രൈമറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സ്

ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്റ്സ് ഇന്ത്യ ലിമിറ്റഡ് (ബിസില്‍) ട്രെയിനിംഗ് ഡിവിഷന്‍ ഡിസംബരില്‍ ആരംഭിക്കുന്ന രണ്ടു വര്‍ഷം, ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള മോണ്ടിസ്സോറി, പ്രീ – പ്രൈമറി, നഴ്സറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്സുകള്‍ക്ക് ഡിഗ്രി/പ്ലസ് ടു/ എസ്എസഎല്‍സി യോഗ്യതയുള്ള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 7994449314.