മാസങ്ങള്‍ കഴിഞ്ഞിട്ടും നികത്തിയില്ല, അപകടക്കെണിയായി കടിയങ്ങാട്-പെരുവണ്ണാമൂഴി റോഡിലെ കുഴി
പേരാമ്പ്ര: യാത്രക്കാര്‍ക്ക് ഭീഷണിയായി കടിയങ്ങാട്-പെരുവണ്ണാമൂഴി റോഡിന് സമീപത്തെ കുഴി. ജല ജീവന് പദ്ധതിയുടെ ഭാഗമായി കടിയങ്ങാട് – പെരുവണ്ണാമൂഴി റോഡില്‍ മഹിമ പാലത്തിനു സമീപത്തെ വളവില്‍ ജല ജീവന് പദ്ധതിയുടെ ഭാഗമായി പൈപ്പിടാന്‍ വേണ്ടിയെടുത്ത കുഴി മാസങ്ങള്‍ കഴിഞ്ഞിട്ടും നികത്തിയിട്ടില്ല. ഇതാണ് കാല്‍നടയാത്രക്കാരെയും വാഹന യാത്രക്കാരെയും ഒരുപോലെ ബുദ്ധിമുട്ടിലാക്കുന്നത്.
കുഴിയെടുത്ത ഭാഗത്ത് തെരുവ് വിളക്കുകള്‍ ഇല്ലാത്തതിനാല്‍ രാത്രി സമയങ്ങളില്‍ ഇതുവഴി വരുന്ന കാല്‍നടയാത്രക്കാര്‍ ഉള്‍പ്പെടെ അപകടത്തിലകപ്പെടാന് സാധ്യത കൂടുതലാണ്. ഇവിടെ യാതൊരുവിധ അപായ സൂചനാ ബോര്‍ഡോ വേലിയോ ഇല്ല. കൊടും വളവായതിനാല്‍ എതിര്‍ദിശയില്‍നിന്ന് വരുന്ന വാഹനങ്ങളും അപകടത്തില്‍പ്പെടാറുണ്ട്.
[bot1]