ഗുരുചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ സ്മരണയ്ക്ക് “ഗുരുവരം”; പുരസ്കാരം ഏറ്റുവാങ്ങി നർത്തകി നയൻതാരാ മഹാദേവ്


Advertisement

കൊയിലാണ്ടി: നാട്യാചാര്യൻ പത്മശ്രീ ഗുരുചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ സ്മരണാർത്ഥം പൂക്കാട് കലാലയം ഏർപ്പെടുത്തിയ “ഗുരുവരം” പ്രഥമ പുരസ്കാരം പ്രശസ്ത നർത്തകി നയൻതാരാ മഹാദേവന് കെെമാറി. സംഗീതജ്ഞനും കേരള സംഗീത നാടക അക്കാദമി നിർവാഹക സമിതി അംഗവുമായ വി.ടി മുരളിയാണ് പുരസ്ക്കാരം സമർപ്പിച്ചത്.

Advertisement

കലാലയം പ്രസിഡണ്ട് യു.കെ രാഘവൻ പുരസ്കാര സമർപ്പണ പരിപാടിയായ സമാദര സായാഹ്നത്തിൽ അധ്യക്ഷത വഹിച്ചു. ഡോ ഭരതാഞ്ജലി മധുസൂദനൻ പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തി. കലാലയത്തിലെ വിവിധ കോഴ്സുകളിൽ 2021- 2 ൽ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള ബിരുദദാനവും ചടങ്ങിൽ നടന്നു.

Advertisement

ശിവദാസ് ചേമഞ്ചേരി, സുനിൽ തിരുവങ്ങൂർ, പി.സജീഷ്, ശ്രീജ, വിജയരാഘവൻ ചേലിയ, എം.പ്രസാദ്, കെ.ശ്രീനിവാസൻ, എന്നിവർ പങ്കെടുത്തു. കലാലയം ശശിലേഖയുടെ സംവിധാനത്തിൽ കലാലയം നൃത്ത വിഭാഗം അവതരിപ്പിച്ച ഗുരുവന്ദനം എന്ന നൃത്ത പരിപാടിയും ഇതോടനുബന്ധിച്ച് നടന്നു.

Advertisement

Summary: Dancer Nayanthara Mahadev receives “Guruvaram” award in memory of Guru chemanchery Kunjiraman Nair