മേപ്പയ്യൂര്‍ ചാവട്ട് എം.എല്‍.പി സ്‌കൂള്‍ മുന്‍ അധ്യാപകന്‍ മേപ്പാട്ട് അബ്ദുല്‍ റസാഖ് മാസ്റ്റര്‍ അന്തരിച്ചു


മേപ്പയ്യൂര്‍: ചാവട്ട് എം.എല്‍.പി സ്‌കൂള്‍ മുന്‍ അധ്യാപകന്‍ മേപ്പാട്ട് അബ്ദുല്‍ റസാഖ് മാസ്റ്റര്‍ അന്തരിച്ചു. അറുപത്തിരണ്ട് വയസായിരുന്നു.

ചാവട്ട് മഹല്ല് കമ്മിറ്റി വൈസ് പ്രസിഡന്റും മേപ്പയ്യൂര്‍ എളമ്പിലാട് മഹല്ല് കമ്മിറ്റി മുന്‍ സെക്രട്ടറിയും മേപ്പയ്യൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് മുന്‍ സെക്രട്ടറിയും മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് മുന്‍ സെക്രട്ടറിയും നിലവില്‍ വര്‍ക്കിങ് കമ്മിറ്റി അംഗവുമാണ്.

ഭാര്യ: അഫ്‌സത്ത്. മക്കള്‍: ഫായിസ് (ഖത്തര്‍), ഫര്‍ഹത്ത്. മരുമകന്‍: മുഹമ്മദ് ഷാഫി തയ്യുള്ളതില്‍ (നൊച്ചാട്). സഹോദരങ്ങള്‍: അമ്മത് മേപ്പാട്ട് (ചാവട്ട്), ആമിന (നന്തി), റുഖിയ (പയ്യോളി), ഹസനത്ത് (ചാവട്ട്), റാബിയ (വാകയാട്), അബ്ദുല്‍ റഷീദ് (ചാവട്ട്). മയ്യത്ത് നിസ്‌കാരം ഇന്ന് രാത്രി ഒമ്പതുമണിക്ക് ചാവട്ട് ജുമുഅത്ത് പള്ളിയില്‍ നടക്കും.