തൈര് ഉണ്ടോ വീട്ടില്‍; എങ്കില്‍ ഇനി മുടിയുടെ കാര്യം ഓര്‍ത്ത് ടെന്‍ഷന്‍ വേണ്ട, മുടിയുടെ ആരോഗ്യത്തിന് തൈര് എങ്ങനെ ഉപയോഗിക്കാം നോക്കാം വിശദമായി


രുത്തുറ്റതും ഇടതൂര്‍ന്നതുമായ മുടിയിഴകള്‍ ആരാണ് ആഗ്രഹിക്കാത്തത്. എന്നാല്‍ ഇന്ന് മുടിയുടെ സൗന്ദര്യം നിലനിര്‍ത്താന്‍ പല തരം കൃത്രിമ മാര്‍ഗ്ഗങ്ങള്‍ നിലവിലുണ്ട്. എന്നാല്‍ അവയൊക്കെയും തുടര്‍ച്ചയായി കൂടുതല്‍ കാലം ഉപയോഗിക്കുമ്പോള്‍ മുടിക്ക് കേടുപാടുകള്‍ ഉണ്ടാക്കാന്‍ കാരണമാകും.

മുടിയ്ക്ക് ഏറ്റവും മികച്ചതാണ് തൈര്. അത് തലയോട്ടിയെയും അതില്‍ പടരുന്ന ഏതെങ്കിലും അണുബാധകളെയും ബാക്ടീരിയകളെയും പരിപാലിക്കുന്നതിനാല്‍, ഇത് ആരോഗ്യകരമായ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. തൈരില്‍ അടങ്ങിയിരിക്കുന്ന ബയോട്ടിന്‍, സിങ്ക് എന്നിവ മുടി വേരില്‍ നിന്ന് ശക്തിപ്പെടുത്താന്‍ സഹായിക്കുന്നു. വിറ്റാമിന്‍ ഇയുടെയും പ്രോട്ടീനിന്റെയും മികച്ച ഉറവിടം കൂടിയാണ് തൈര്. മുടിയുടെ ആരോഗ്യത്തിന് തൈര് എങ്ങനെയാണ് ഉപയോഗിക്കുന്നതെന്ന് നോക്കാം…

ഒന്ന്

പഴുത്ത പഴം നന്നായി ഉടച്ചെടുത്ത് അതിലേയ്ക്ക് രണ്ട് സ്പൂണ്‍ വീതം തൈരും തേനും ചേര്‍ക്കുക. അര മണിക്കൂര്‍ നേരം ഈ പാക്ക് തലയോട്ടിയില്‍ ഇട്ടേക്കുക. ശേഷം തണുത്ത വെള്ളത്തില്‍ കഴുകി വൃത്തിയാക്കാം. ആഴ്ചയില്‍ ഒരിക്കല്‍ ഈ പാക്ക് ഇടാം.

രണ്ട്

ഒലിവ് ഓയില്‍ തൈരിനോടൊപ്പം ചേര്‍ക്കുന്നത് മുടി വളര്‍ച്ച മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ഇതിനായി തൈരില്‍ രണ്ട് സ്പൂണ്‍ ഒലിവ് ഓയില്‍ ചേര്‍ക്കുക. മുടി ഷാംപൂ ഉപയോഗിച്ച് വൃത്തിയാക്കി, നന്നായി ഉണക്കിയ ശേഷം ഈ മിശ്രിതം നന്നായി തേച്ചു പിടിപ്പിക്കണം. ചെറുതായി മസ്സാജ് ചെയ്യുക. 20 മിനിറ്റിനു ശേഷം ചെറു ചൂടുവെള്ളത്തില്‍ കഴുകി വൃത്തിയാക്കാം.

മൂന്ന്

ഒരു മുട്ടയുടെ വെള്ള രണ്ടോ മൂന്നോ സ്പൂണ്‍ തൈര് ചേര്‍ത്തിളക്കി അര മണിക്കൂര്‍ കഴിഞ്ഞ് ഇത് ശിരോ ചര്‍മം മുതല്‍ മുടിയിഴകളുടെ അറ്റം വരെ തേച്ചു പിടിപ്പിക്കണം. അര മണിക്കൂറിനു ശേഷം കഴുകി കളയാം. ആഴ്ചയില്‍ രണ്ട് തവണ ചെയ്യുന്നത് ഇരട്ടി ഫലം നല്‍കും. മുട്ടയുടെ മണം മുടിയില്‍ നിന്ന് പോകാന്‍ നല്ലൊരു ഷാംപൂ ഉപയോഗിക്കാം.