ലഹരിക്കെതിരെ കൊയിലാണ്ടിയിൽ കൾച്ചറൽ കമ്മ്യൂണിറ്റിയുടെ ഓപ്പൺ ഫോറം
കൊയിലാണ്ടി: കൊയിലാണ്ടി കൾച്ചറൽ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരി ഉപയോഗത്തിനെതിരെ ഓപ്പൺ ഫോറം സംഘടിപ്പിച്ചു. ലഹരി ഉപയോഗത്തിൻ്റെ സാമൂഹിക സാമ്പത്തിക വശങ്ങളെ വിശകലനം ചെയ്തുകൊണ്ട് സാമൂഹ്യ നീതി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ അഷറഫ് കാവിൽ വിഷയം അവതരിപ്പിച്ചു.
എക്സൈസ് വകുപ്പ് പ്രതിനിധി എം.കെ അഖില ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് എ.അസീസ്, സുനിൽ തിരുവങ്ങൂർ കെ.ഫായിസ്, എ.സജീവ് കുമാർ, ഗണേശ് കക്കഞ്ചേരി, പ്രജേഷ് ഇ.കെ, രൂപേഷ് മാസ്റ്റർ, അൻവർ ഷാ, എൻ.വി വൽസൻ, ടി.എം സത്യൻ എന്നിവർ പ്രസംഗിച്ചു. കൊയിലാണ്ടി ഹാപ്പിനസ് പാര്‍ക്കില്‍ വച്ച് നടന്ന പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുത്തു.
കൊയിലാണ്ടിയിലെ സാംസ്കാരിക മുഖത്തെ നവീന രീതിയിൽ തയ്യാറാക്കിയ വേദികളാൽ സമ്പന്നമാക്കിയ കൊയിലാണ്ടി നഗരസഭയ്ക്ക് സാംസ്കാരിക സമൂഹം നൽകിയ സ്നേഹ സമ്മാനം നഗരസഭയ്ക്ക് വേണ്ടി ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഏറ്റുവാങ്ങി. അഡ്വ.സുനിൽ മോഹൻ മോഡറേറ്ററായി പ്രവർത്തിച്ചു. കൾച്ചറൽ കമ്മ്യൂണിറ്റി സെക്രട്ടറി എം.ജി ബൽരാജ് സ്വാഗതവും അഡ്വ.കെ.ടി ശ്രീനിവാസ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് എന്‍.എസ്.എസ് വിദ്യാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറി.
Description: Cultural community's open forum against drug abuse in Koyilandy