പയ്യോളിയില്‍ ഷൊര്‍ണൂര്‍ കണ്ണൂര്‍ ട്രെയിനിന് സ്വീകരണം നല്‍കി ബഹുജനങ്ങള്‍


പയ്യോളി: പയ്യോളിയില്‍ പുതുതായി അനുവദിച്ചഷൊര്‍ണൂര്‍ – കണ്ണൂര്‍ ട്രെയിനിന് ബഹുജനങ്ങള്‍ റെയില്‍വേ സ്റ്റേഷനില്‍ സ്വീക രണം നല്‍കി. റെയില്‍വേ ഡെവലപ് മെന്റ് ആക്ഷന്‍ കമ്മിറ്റിയുടെയും, ട്രെയിന്‍പാസഞ്ചേഴ്‌സ് അസോസിയേഷന്റെയും നേതൃത്വത്തിലാണ് സ്വീകരണം സംഘടിപ്പിച്ചത്.

ഷൊർണൂർ – കണ്ണൂർ സ്‌പെഷ്യൽ ട്രെയിൻ സർവീസ് ഒക്ടോബർ 31 വരെ നീട്ടിയിട്ടുണ്ട് . മലബാറിലെ കടുത്ത യാത്രാത്തിരക്കിന് പരിഹാരമായാണ് ഷൊർണൂരിനും കണ്ണൂരിനും ഇടയിൽ സ്പെഷ്യൽ ട്രയിൻ സർവ്വീസ് നടത്തുന്നത്.