ശരീരത്തിൽ പരിക്കേറ്റ പാടുകൾ, സ്വർണ്ണവും പണവും നഷ്ടപ്പെട്ടു; വടകരയിലെ വ്യാപാരിയുടെ മരണം കൊലപാതകമെന്ന് പ്രാഥമിക നി​ഗമനം, പോലീസ് അന്വേഷണം ആരംഭിച്ചു


Advertisement

വടകര: മാർക്കറ്റ് റോഡിലെ കടയിൽ വ്യാപാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം മോഷണത്തിനിടെയുള്ള കൊലപാതകമാണെന്ന് പ്രാഥമിക നിഗമനം. അടക്കാത്തെരു പുതിയാപ്പ സ്വദേശി രാജൻ ( 62 )നാണ് മരിച്ചത്. ഇയാളുടെ ശരീരത്തിൽ പരിക്കേറ്റ പാടുകളുണ്ട്. കൂടാതെ സ്വർണ്ണവും പണവും നഷ്ടപ്പെട്ടതും സംശയം ബലപ്പെടുത്തുന്നു.

Advertisement

രാത്രി, പതിവ് സമയം കഴിഞ്ഞിട്ടും രാജൻ വീട്ടിലെത്താതിരുന്നതോടെ വീട്ടുകാർ അന്വേഷിച്ച് കടയിൽ എത്തിയപ്പോഴാണ് നിലത്ത് വീണ് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഇയാളുടെ ശരീരത്തിലുണ്ടായിരുന്ന മൂന്ന് പവൻ സ്വർണ ചെയിനും, മോതിരവും, കടയിലുണ്ടായിരുന്ന പണവും നഷ്ടപ്പെട്ടതായി പൊലീസ് പറഞ്ഞു. കഴുത്തിലും, മുഖത്തും, വിരലുകളിലും പരിക്കേറ്റ പാടുകളുണ്ട്. ഇയാളുടെ ബൈക്കും കാണാതായി.

Advertisement

സ്ഥലത്ത് പൊലീസ് പരിശോധന നടത്തുകയാണ്. ഡോക്സ്ക്വാഡും വി​രലടയാള വിദഗ്ധരും പരിശോധന നടത്തുകയാണിപ്പോൾ. സംഭവത്തെ കുറിച്ച് സി.ഐ. മനോജിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു.


Also Read: വടകരയിൽ വ്യാപാരി കടയ്ക്കുള്ളിൽ മരിച്ച നിലയിൽ


Advertisement

Summary: