ക്രിക്കറ്റില്‍ പരിശീലനം നേടണോ? ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ വേനല്‍കാല ക്രിക്കറ്റ് പരിശീലന ക്യാമ്പ് കാവുംവട്ടം എം.യു.പി.സ്‌കൂളില്‍


കൊയിലാണ്ടി: ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ നടത്തുന്ന സമ്മര്‍ ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പ് ഏപ്രില്‍ 20 മുതല്‍ കാവുംവട്ടം എം.യു.പി.സ്‌കൂള്‍ കളിമുറ്റം സ്‌പോര്‍ട്‌സ് അക്കാദമി ഗ്രൗണ്ടില്‍ ആരംഭിക്കും. എട്ട് മുതല്‍ 17 വയസ്സുവരെയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പങ്കെടുക്കാം.

കോച്ചിംഗ് ക്യാമ്പില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഏപ്രില്‍ 20 ന് രാവിലെ എട്ട് മണിക്ക് രണ്ട് ഫോട്ടോ സഹിതം സ്‌കൂള്‍ ഗ്രൗണ്ടില്‍ എത്തിച്ചേരേണ്ടതാണ്. വിവരങ്ങള്‍ക്ക് 9745301849, 7034 027027 എന്നി നമ്പറില്‍ വിളിക്കുക.