മേപ്പയ്യൂര്‍ പൊലീസ് സ്റ്റേഷനിലെ സി.പി.ഒ ജിനേഷ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു


മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ പൊലീസ് സ്റ്റേഷനിലെ സി.പി.ഒ ആയ തലക്കേപൊയില്‍ ജിനേഷ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.നാല്‍പ്പത്തിരണ്ട് വയസായിരുന്നു.

ഇന്ന് വൈകുന്നേരം വീട്ടില്‍ നിന്നും ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ട അദ്ദേഹത്തെ ഉടനെ നന്തിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മണിയൂര്‍ സ്വദേശിയാണ്. ഭാര്യ: ലിംന (പൊലീസ്). അച്ഛന്‍: പരേതനായ കുഞ്ഞിരാമന്‍. അമ്മ: ലീല.