സി.പി.എം നന്തി ലോക്കല്‍ കമ്മിറ്റി നേതൃത്വത്തില്‍ നന്തിയിലെ വഗാഡ് ഓഫീസ് ഉപരോധിക്കുന്നു
നന്തിബസാര്‍: നന്തിയിലെ വഗാഡ് ഓഫീസ് ഉപരോധിച്ച് സി.പി.എം നന്തി ലോക്കല്‍ കമ്മിറ്റി. സി.പി.എം നടത്തിയ മാര്‍ച്ച് പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. നന്തിയിലെ സര്‍വ്വീസ് റോഡിന്റെ അപാകതകള്‍ ചൂണ്ടിക്കാട്ടിയും നന്തിയില്‍ കൂടുതല്‍ ദേശീയപാത നിര്‍മ്മാണ തൊഴിലാളികളെ താമസിപ്പിക്കുകയും ഇവിടെ ശുചിമുറികളോ സെപ്റ്റിക് ടാങ്കുകളോ ഇല്ലാത്തതിനാല്‍ മാലിന്യം ജനവാസ മേഖലകളിലേയ്ക്ക് ഒഴുക്കിവിടുന്നതിനെതിരെയുമാണ് മാര്‍ച്ച് സംഘടപ്പിച്ചത്.
കൂടാതെ നന്തി സര്‍വ്വീസ് റോഡിന്റെ വീതി കുറവും വാഹനങ്ങള്‍ കയറി ഡ്രൈനേജ് സ്ലാബ് പൊട്ടിപൊളിയുകയും ഗതാഗതം താറുമാകുന്നതിനെതിരെയുമാണ് പ്രതിഷേധം ശക്തമാക്കിയത്. പയ്യോളി സി.ഐ, ചോമ്പാല സി.ഐ, കൊയിലാണ്ടി എസ്.ഐ ജിതേഷ് എന്നിവരുടെ നേതൃത്വത്തില്‍ അറുപതോളം പോലീസ് സേനാംഗങ്ങളാണ് മാര്‍ച്ച് ബാരിക്കേഡ് വെച്ച് തടഞ്ഞത്.
പ്രതിഷേധ മാര്‍ച്ച് സി.പി.എം ഏരിയാ സെക്രട്ടറി എം.പി ഷിബു ഉദ്ഘാടനം ചെയ്തു. സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വി.വി സുരേഷ് സ്വാഗതം പറഞ്ഞ മാര്‍ച്ചില്‍ എ.കെ ഷൈജു അധ്യക്ഷത വഹിച്ചു.ടി.പി പുരുഷോത്തമന്‍, കെ. വിജയരാഘവന്‍ മാസ്റ്റര്‍, സി.വി പ്രകാശ് ബാബു എന്നിവര്‍ സംസാരിച്ചു