നടുവണ്ണൂരിലെ സി.പി.എം പ്രാദേശിക നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു


നടുവണ്ണൂര്‍: നടുവണ്ണൂരിലെ സി.പി.ഐ.എം കോട്ടപ്പുറം ബ്രാഞ്ച് സെക്രട്ടറി അക്ബറലി കൊയമ്പ്രത്ത് കോണ്‍ഗ്രസില്‍ ചേര്‍ന്നു.
പിന്തിരിപ്പന്‍ നിലപാടുകളും, സ്വാര്‍ത്ഥന്മാരായ നേതാക്കളുടെ കാപട്യങ്ങളും സഹിക്കവയ്യാതെയാണ് സി.പി.എം ബന്ധം ഉപേക്ഷിക്കുന്നതെന്ന് അക്ബറലി മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ന് ചേര്‍ന്ന പത്രസമ്മേളനത്തിലാണ് അക്ബറലി വ്യക്തമാക്കിയത്. സി.പി.ഐ.എം ന്റെ മതേതരത്വ കാഴ്ചപ്പാട് ശുദ്ധ കാപട്യമാണെന്നും വര്‍ഗീയതയെ പ്രീണിപ്പിക്കുകയാണന്നെും സ്വാര്‍ത്ഥന്മാരായ നേതാക്കളുടെ കാപട്യങ്ങളും
സഹിക്കവയ്യാതെയാണ് സി.പി.എം ബന്ധം ഉപേക്ഷിക്കുന്നതെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മുന്‍ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും നടുവണ്ണൂരിലെ പ്രമുഖ സി.പി.എം നേതാവുമായിരുന്നു.