റെഡ് വളണ്ടിയര്‍മാര്‍ച്ചും ബഹജനറാലിയും; സി.പി.എം കൊല്ലം ലോക്കല്‍ സമ്മേളനത്തിന് പ്രൗഢഗംഭീരമായ സമാപനം


കൊല്ലം: സി.പി.എം കൊല്ലം ലോക്കല്‍ സമ്മേളനത്തിന് പ്രൗഢഗംഭീരമായ സമാപനം. നെല്ല്യാടി പാലം മുതല്‍ ഇല്ലത്തുതാഴെ നീണ്ട റെഡ് വളണ്ടിയര്‍മാര്‍ച്ചിലും റാലിയും നിരവധി പ്രവര്‍ത്തകര്‍ പങ്കാളികളായി. തുടര്‍ന്ന് ഇല്ലത്ത് താഴെ നടന്ന പൊതുസമ്മേളനം സി.പി.എം ജില്ലാ കമ്മിറ്റിയംഗം കെ.ദാസന്‍ ഉദ്ഘാടനം ചെയ്തു.

പി.കെ.ഷൈജു സ്വാഗതം പറഞ്ഞ ചടങ്ങില്‍ ലോക്കല്‍ സെക്രട്ടറി എന്‍.കെ.ഭാസ്‌കരന്‍ അധ്യക്ഷനായിരുന്നു. ജംഷീദ് അലി, പി.പി.രാജീവന്‍ എന്നിവര്‍ പ്രസംഗിച്ചു. ജിംനേഷ് നന്ദി പറഞ്ഞു.

വിയ്യൂര്‍ മണപ്പാട്ടില്‍ കുഞ്ഞിരാമന്‍ നഗറിലായിരുന്നു പ്രതിനിധി സമ്മേളനം നടന്നത്. എന്‍.കെ.ഭാസ്‌കരന്‍ സെക്രട്ടറിയായി പതിമൂന്നംഗ ലോക്കല്‍ കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തിരുന്നു.