കൊല്ലം കുന്ന്യോറ മലയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജ ടീച്ചറുടെ ബോര്‍ഡ് സാമൂഹ്യദ്രോഹികള്‍ നശിപ്പിച്ചതായി ആരോപണം


കൊയിലാണ്ടി: കൊല്ലം കുന്ന്യോറ മലയില്‍ ഇലക്ഷന്‍ പ്രചാരണാര്‍ത്ഥം സ്ഥാപിച്ച ബോര്‍ഡ് സാമൂഹ്യദ്രോഹികള്‍ നശിപ്പിച്ചതായി ആരോപണം. ഇടത് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജ ടീച്ചറുടെ ബോര്‍ഡ് ആണ് നശിപ്പിച്ച നിലയിലുളളത്.

ഇന്ന് രാവിലെയാണ് കുന്ന്യോറമല കനാല്‍ പാലത്തിനടുത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ സ്ഥാപിച്ച ബോര്‍ഡ് മുഴുവനായും കീറി സമീപത്തെ കനാലില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടത്.

ഇരുട്ടിന്റെ മറവില്‍ നടന്നതായതിനാല്‍ ആരാണ് കൃത്യം ചെയ്തതെന്ന് വ്യക്തമല്ല. സംഭവത്തില്‍ സി.പി.എം കുന്ന്യോറ മല 91 ബൂത്ത് കമ്മിറ്റി അംഗങ്ങള്‍ പ്രതിഷേധം രേഖപ്പെടുത്തി.