വിയ്യൂർ ശക്തൻകുളങ്ങര ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് പോലീസിനെ ആക്രമിച്ച കേസ്; സി.പി.എം പ്രവർത്തകരെ വെറുതെവിട്ടു
കൊയിലാണ്ടി: വിയ്യൂർ ശക്തൻകുളങ്ങര ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് പോലീസിനെ ആക്രമിച്ച കേസിൽ പ്രതികളെ വിട്ടയച്ചു. 2016ൽ ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പോലീസിനെ ആക്രമിച്ച് പരിക്കേൽപിച്ചു എന്ന കേസ്സിലെ പ്രതികളായ സി.പി.എം. ഡി.വൈ.എഫ്.ഐ പ്രവർത്തകരെയാണ് കോടതി വെറുതെ വിട്ടത്.
കൊല്ലം ലോക്കൽ കമ്മറ്റി അംഗം പി സിജീഷ്, കൊല്ലം മേഖല പ്രസിഡണ്ട് ആകാശ് കിരൺ, ട്രഷറർ വി.കെ. വൈശാഖ്, വിയ്യൂർ നോർത്ത് ബ്രാഞ്ച് അംഗം ജിഷ്ണു ഉൾപ്പെടെ 11 പ്രതികളെയും വെറുതെ വിട്ടു. കൊയിലാണ്ടി ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേട്ട് ശ്രീജ ജനാർദ്ദനൻ നായരാണ് വിധി പറഞ്ഞത്. പ്രതികൾക്ക് വേണ്ടി അഡ്വക്കേറ്റ് ആർ.യു വിജയകൃഷ്ണൻ ഹാജരായി.