അരിക്കുളം മുതുകുന്ന് മലയില്‍ മണ്ണെടുക്കല്‍ സി.പി.ഐ.എം ന്റെ നേതൃത്വത്തില്‍ തടഞ്ഞു
അരിക്കുളം: അരിക്കുളം നൊച്ചാട് പഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന മുതുകുന്ന് മലയില്‍ ജലജീവന്‍ മിഷന്‍ ടാങ്ക് എന്നിവയിലേക്കുള്ള റോഡ് വെട്ടുകയാണെന്ന വ്യാജേന ഒരു സ്വകാര്യ കമ്പനിയുടെ സൗകര്യത്തിനായി കുന്ന് ഇടിച്ച് മണ്ണ് എടുക്കുന്നതായി സി.പി.എം.
സി.പി.ഐ.എം കാരയാട് ഈസ്റ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണ്ണെടുക്കല്‍ തടഞ്ഞു. മുതുകുന്ന് മലയില്‍ ജലജീവന്‍ മിഷന്‍ ടാങ്കിന് സമീപത്തേയ്ക്ക് റോഡ് വെട്ടുകയാണെന്നും ഇതിന് സമീപത്തായി പുതിയ ഫാം ടൂറിസം വരികയാണെന്നും പഞ്ചായത്തിനെ ബോധിപ്പിച്ച് ജിയോളജി വകുപ്പില്‍ നിന്നും നേരിട്ട് ഉത്തരവ് വാങ്ങിയാണ് നിലവില്‍ മണ്ണ് എടുത്തുകൊണ്ടിരിക്കുന്നതെന്ന് കാരയാട് ഈസ്റ്റ് സി.പി.ഐ.എം സെക്രട്ടറി സുബോധ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
ജനവാസ മേഖലയായതിനാല്‍ മണ്ണെടുക്കുന്നിടത്ത് നിന്നും വലിയ പാറകളും മറ്റും ഉള്ളതിനാല്‍ കുന്നിടിച്ചിലും, മലവെള്ളപ്പാച്ചിലും വന്ന് ഉരുള്‍പൊട്ടല്‍ പോലുള്ള കാര്യങ്ങള്‍ സംഭവിച്ചേക്കാം എന്ന ആശങ്കയിലാണ് പ്രദേശവാസികള്‍. പ്രദേശവാസികള്‍ക്ക് കൃത്യമായി പ്രോജക്ട് എന്താണെന്ന് മനസ്സിലാക്കി കൊടുത്ത് ബോധവല്‍ക്കരണം നടത്തിയതിന് ശേഷം മാത്രമേ പണി പുനരാരംഭിക്കാന്‍ സമ്മതിക്കുകയുള്ളുവെന്നും സി.പി.ഐ.എം പ്രവര്‍ത്തകര്‍ പറഞ്ഞു. പ്രൃത്തി തടയലിന് സി.പി.ഐ.എം കാരയാട് ബ്രാഞ്ച് സെക്രട്ടറി സുബോധ്,ഷാജി വി.എം, രാജേഷ് വി.പി, അരുണ്‍രാഗ്, ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറി പ്രണവ് എന്നിവര്‍ നേതൃത്വം നല്‍കി.