തൊഴിലില്ലായ്മയ്ക്കും വിലക്കയറ്റത്തിനുമെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി സി.പി.എം; കൊയിലാണ്ടിയില്‍ സെപ്റ്റംബര്‍ 16ന് പ്രതിഷേധ ധര്‍ണ്ണ
കൊയിലാണ്ടി: കേരളത്തോടുളള സാമ്പത്തിക ഉപരോധത്തിനും തൊഴിലില്ലായ്മയ്ക്കും വിലക്കയറ്റത്തിനുമെതിരായ രാജ്യവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി കൊയിലാണ്ടിയില്‍ സി.പി.ഐം പ്രതിഷേധ ധര്‍ണ്ണ.
സെപ്റ്റംബര്‍ പതിനാറ് ശനിയാഴ്ച വൈകുന്നേരം നാലുമണിക്ക് കൊയിലാണ്ടി ബസ് സ്റ്റാന്റ് പരിസരത്താണ് ധര്‍ണ്ണ സംഘടിപ്പിച്ചിരിക്കുന്നത്.
സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.സ്വരാജ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കും. കാനത്തില്‍ ജമീല എം.എല്‍.എ, കെ.കെ.ലതിക, കെ.കെ.മുഹമ്മദ് എന്നിവര്‍ പരിപാടിയില്‍ സംസാരിക്കും.