‘പൂഴിത്തോട് വയനാട് ബദല്‍ റോഡ് യാഥാര്‍ഥ്യമാക്കുക, കൈവശ കൃഷിക്കാര്‍ക്ക് പട്ടയം അനുവദിക്കുക’; ആവശ്യങ്ങള്‍ ഉന്നയിച്ച് സി.പി.ഐ.എം പേരാമ്പ്ര ഏരിയാ സമ്മേളനം
പേരാമ്പ്ര: സി.പി.ഐ.എം പേരാമ്പ്ര ഏരിയാ സമ്മേളനത്തിന് പന്തിരിക്കരയില്‍ തുടക്കം. കെ.കെ. രാഘവന്‍ നഗറില്‍ സംഘടിപ്പിച്ച പ്രതിനിധിസമ്മേളനം എല്‍.ഡി.എഫ് കണ്‍വീനറും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
സി.കെ ശശി, കെ. സുനില്‍, നബീസ കൊയിലോത്ത്, കെ.വി അനുരാഗ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികള്‍ നിയന്ത്രിച്ചു. മുതിര്‍ന്ന പാര്‍ട്ടി അംഗം പി.ബാലന്‍ മാസ്റ്റര്‍ പതാക ഉയര്‍തി സ്വാഗത സംഘം കണ്‍വീനര്‍ കെ വി .കുഞ്ഞിക്കണ്ണന്‍ സ്വാഗതം പറഞ്ഞു. പി.പി. രാധാകൃഷ്ണന്‍ സാക്ഷിപ്രമേയവും എ.സി. സതി പ്രവര്‍തനറിപ്പോര്‍ട്ടും അവതരിപ്പിച്ചു. സെക്രട്ടറി എം.കുഞ്ഞമ്മത് മാസ്റ്റര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
മനുഷ്യ – വന്യമൃഗ സംഘര്‍ഷം അവസാനിപ്പിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുക, കൈവശ കൃഷിക്കാര്‍ക്ക് പട്ടയം അനുവദിക്കുക, പൂഴിത്തോട് വയനാട് ബദല്‍ റോഡ് യാഥാര്‍ഥ്യമാക്കുക തുടങ്ങിയ പ്രമേയങ്ങള്‍ അംഗീകരിച്ചു. ഡിസംബര്‍ 1 ന് വൈകീട്ട് പ്രകടനം, റെഡ് വളണ്ടിയര്‍ മാര്‍ച്ച്, പൊതുസമ്മേളനം എന്നിവ നടക്കും.
എന്‍ .പി. ബാബു, ,കെ.കെ നനീഫ, കെ.കെ. രാജന്‍, കെ. രാജീവന്‍, പി.മോഹനന്‍ മാസ്റ്റര്‍ എം. മെഹബൂബ്, കെ.കെ ദിനേശന്‍, കെ.കെ മുഹമ്മദ്, പി.കെ മുകുന്ദന്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.