സി.പി.ഐ.എം പയ്യോളി ഏരിയാ സമ്മേളനം: ആവേശമായി തുറയൂരിലെ യുവജന വിദ്യാര്‍ഥി സംഗമം


Advertisement

തുറയൂര്‍: പയ്യോളി സി.പി.ഐ.എം പയ്യോളി ഏരിയാ സമ്മേളനത്തോടനുബന്ധിച്ച് തുറയൂര്‍ ലോക്കല്‍ കമ്മിറ്റി യുവജന-വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു. അട്ടക്കുണ്ട് നിന്നാരംഭിച്ച റാലി പയ്യോളി അങ്ങാടിയില്‍ സംഗമിച്ചു.

Advertisement

സംഗമം ഡി.വൈ.എഫ്.ഐ കേന്ദ്രകമ്മിറ്റി അംഗം ജെയ്ക് സി തോമസ് ഉദ്ഘാടനം ചെയ്തു. പയ്യോളി ബ്ലോക്ക് പ്രസിഡണ്ട് സി.ടി അജയ്‌ഘോഷ് അധ്യക്ഷത വഹിച്ചു.

Advertisement

ജില്ലാ സെക്രട്ടറി പി.സി ഷൈജു, സി.പി.ഐ.എം ഏരിയ സെക്രട്ടറി എം.പി ഷിബു, ഡി ദീപ, പി അനൂപ്, വി.ഹമീദ് മാസ്റ്റര്‍, എസ്.കെ അനൂപ്, എൻ.ടി നിഹാൽ എന്നിവർ സംസാരിച്ചു. സി.പി.ഐ.എം തുറയൂർ ലോക്കൽ സെക്രട്ടറി പി. കെ കിഷോർ സ്വാഗതം പറഞ്ഞു.

Advertisement

Description: CPIM Payyoli Area Conference: Young Students Meet in Thurayur