‘അടിയന്തരാവസ്ഥ കാലത്ത് ജയില്‍വാസം അനുഭവിച്ചിട്ടും കര്‍ഷക സമരങ്ങളില്‍ മുന്‍പന്തിയില്‍ നിന്ന നേതാവ്’, ‘കണാരേട്ടന്റെ സമരവീര്യം ഏവര്‍ക്കും ഗുണപാഠം’; മുന്‍ കീഴരിയൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ കണാരന്റെ ഒന്‍പതാം ചരമവാര്‍ഷികം ആചരിച്ച് സി.പി.ഐ.എം


കീഴരിയൂര്‍: അടിയന്തരാവസ്ഥ കാലത്തെ സമരപോരാട്ടത്തില്‍ കീഴരിയൂരില്‍ സമരങ്ങള്‍ക്ക് നേതൃത്വം വഹിച്ച പി.കെ കണാരേട്ടന്റെ ഒന്‍പതാം ചരമവാര്‍ഷികത്തില്‍ അനുശോചനമര്‍പ്പിച്ച് സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍. ചെറുപ്പകാലം മുതലേ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ അടിയുറച്ച് പ്രവര്‍ത്തിച്ചിരുന്ന കണാരേട്ടന്‍ ലളിതജീവിതത്തിന് ഉടമയായിരുന്നു.

1970 കാലഘട്ടങ്ങളില്‍ സമരങ്ങളില്‍ കര്‍ഷക തൊഴിലാളികളെ സംഘടിപ്പിക്കുന്നതില്‍ മുഖ്യധാര പങ്ക് വഹിച്ചിരുന്ന അദ്ദേഹം കീഴരിയൂര്‍,തട്ടേക്കാട്, റൂബി മിച്ചഭൂമി സമരങ്ങള്‍ക്ക് മുന്‍പന്തിയില്‍ നിന്ന സമരനേതാവായിരുന്നു. എഴുപത് കാലഘട്ടങ്ങളില്‍ നടത്തിയ സമരങ്ങളുടെ ഭാഗമായി ജയില്‍വാസവും അനുഭവിച്ച വ്യക്തിയായിരുന്നു. എന്നിട്ടും തളരാതെ സാധാരണ ജനങ്ങള്‍ക്കായി അദ്ദേഹം പോരാടി.


സി.പി.ഐ.എം കൊയിലാണ്ടി ഏരിയ സെക്രട്ടറിയായും 2005-10 കാലഘട്ടത്തില്‍ കീഴരയൂര്‍ പഞ്ചായത്ത് പ്രസിഡണ്ടായും സേവനമനുഷ്ടിച്ചിരുന്നു. സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടിറങ്ങുകയും കണാരേട്ടന്റെ സമരവീര്യം ഏവര്‍ക്കും ഗുണപാഠമാണെന്നും അദ്ദേഹത്തിന്റെ ഒന്‍പതാം ചരമവാര്‍ഷിക ദിനത്തില്‍ സി.പി.എം അനുശോചിച്ചു.

സി.പി.ഐ എം ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഊത്തൂളി താഴയുള്ള കണാരേട്ടന്റെ സ്മൃതി മണ്ഡപത്തിനടുത്തു വെച്ച നടന്ന പരിപാടി മുന്‍ കൊയിലാണ്ടി എം.എല്‍.എ യും അഖിലേന്ത്യാ കിസാന്‍ സംഘം നേതാവുമായ പി. വിശ്വന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സി.പി.ഐ (എം) ജില്ലാ കമ്മറ്റി അംഗം കെ. ദാസന്‍, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബുരാജ്, ഏരിയാ കമ്മറ്റി അംഗം പി.കെ ബാബു, കെ.ടി രാഘവന്‍, എന്‍.എം സുനില്‍, പി.കെ പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു.

Summary: CPIM local committee members condole p.k kanaran’s ninth death anniversary.