സി.പി.ഐ.എം കൊല്ലം ലോക്കൽ സമ്മേളനം; സംഘാടക സമിതി ഓഫീസ് തുറന്നു


Advertisement

വിയ്യൂർ: ഒക്ടോബർ 14, 15 തിയ്യതികളിലായി വിയ്യൂരിൽ വെച്ച് നടക്കുന്ന സി.പി.ഐ.എം 24-ാം പാർട്ടി കോൺഗ്രസ്സിൻ്റെ ഭാഗമായുള്ള കൊല്ലം ലോക്കൽ സമ്മേളനം വിജയിപ്പിക്കുന്നതിനായി രൂപീകരിച്ച സംഘാടക സമിതിയുടെ വിയ്യൂര്‍ ഇല്ലത്ത് താഴെയുള്ള ഓഫീസ് തുറന്നു. ഇന്നലെ വൈകുന്നേരം ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡണ്ട് അഡ്വ: എൽ.ജി.ലിജീഷ് ഓഫീസ് ഉദ്ഘാടനം ചെയ്തു.

Advertisement

സ്വാഗതസംഘം ചെയർമാൻ പി.കെ ഷൈജു അധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി എൻ.കെ ഭാസ്ക്കരൻ, പി.പി രാജീവൻ, ഹമീദ് സി.കെ, ബാലൻ നായർ.കെ എന്നിവർ സംസാരിച്ചു. ചടങ്ങിന് കൺവീനർ ജിംനേഷ് സ്വാഗതവും പ്രസന്ന. ടി നന്ദിയും പറഞ്ഞു.

Advertisement
Advertisement

Description: CPIM Kollam Local Conference; Organizing committee office opened