വെളളറക്കാട് റെയില്‍വേ ഹാള്‍ട്ട് പുനസ്ഥാപിക്കണമെന്ന് സി.പി.ഐ മൂടാടി ലോക്കല്‍ സമ്മേളനം


നന്തി: കോവിഡ് കാലത്ത് നിര്‍ത്തലാക്കിയ വെള്ളറക്കാട് റെയില്‍വേ ഹാള്‍ട്ട് പുനസ്ഥാപിക്കണമെന്നും ലോക്കല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നും സി.പി.ഐ മൂടാടി ലോക്കല്‍ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

സമ്മേളനം ദേശീയ കൗണ്‍സില്‍ അംഗം അഡ്വ: പി. വസന്തം ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന നേതാവ് മഠത്തില്‍ ശ്രീധരന്‍ പതാക ഉയര്‍ത്തി. കെ.എം.ശോഭ, എം.കെ.വിശ്വന്‍, ധര്‍മ്മോടി ഭാസ്‌ക്കരന്‍ (പ്രസീഡിയം) കെ.സന്തോഷ്, എന്‍.ശ്രീധരന്‍, രാമചന്ദ്രന്‍ മൂലിക്കര (സ്റ്റയറിംഗ് കമ്മിറ്റി) എന്നിവര്‍ സമ്മേളന നടപടികള്‍ നിയന്ത്രിച്ചു.

ചൈത്രാ വിജയന്‍ രക്തസാക്ഷി പ്രമേയവും എ.ടി.വിനീഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ലോക്കല്‍ സെക്രട്ടറി സന്തോഷ് കുന്നുമ്മല്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും എം നാരായണന്‍ മാസ്റ്റര്‍ രാഷ്ട്രീയ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ഇ.കെ.അജിത്, കെ.ടി.കല്യാണി, അഡ്വ: എസ്.സുനില്‍ മോഹന്‍, എന്നിവര്‍ അഭിവാദ്യം ചെയ്തു സംസാരിച്ചു.