സിപിഐ നേതാവ് എം. നാരായണന്റെ നിര്യാണം; കൊയിലാണ്ടിയില്‍ സിപിഐ മണ്ഡലം കമ്മിറ്റി സര്‍വ്വകക്ഷി അനുശോചനം
കൊയിലാണ്ടി: സിപിഐ നേതാവ് എം. നാരായണന് മാസ്റ്റരുടെ നിര്യാണത്തില്‍ അനുശോചിച്ചു കൊണ്ട് കൊയിലാണ്ടിയില്‍ സി പിഐ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സര്‍വ്വകക്ഷി അനുശോചനം സംഘടിപ്പിച്ചു.
നാളീകേര വികസന കോര്പ്പറേഷന് ചെയര്മാന്, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് ഡയരക്ടര്‍, മൂടാടി സര്‍വ്വീസ് സഹകരണ ബാങ്ക് ഡയരക്ടര്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. മൂടാടി വീമംഗലം യു.പി സ്കൂള്‍ മുന്‍ അധ്യാപകനായിരുന്നു. സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി, ബികെഎംയു ദേശീയ കൗണ്‍സില്‍ അംഗം. എ.ഐ ടിയുസി സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം. എ.ഐ.വൈ എഫ് ജില്ലാ സെക്രട്ടറി, സി.പി.ഐ കൊയിലാണ്ടി മണ്ഡലം സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച വ്യക്തിത്വമായിരുന്നു എം നാരായണന് മാസ്റ്റര്‍.
അഡ്വ: സുനില്‍ മോഹന്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ സുധ കിഴക്കേപ്പാട്ട് അധ്യക്ഷ്യത വഹിച്ചു. എംഎല്‍എ കാനത്തില്‍ ജമീല, കൊയിലാണ്ടി നഗരസഭ വൈസ് ചെയര്മാന് അഡ്വ കെ. സത്യന്, ഷിജു മാസ്റ്റര്‍, തൊറോത്ത് മുരളി, സി. സത്യചന്ദ്രന്, വി.പി ഇബ്രാഹിം കുട്ടി, ഇ.കെ അജിത്ത് മാസ്റ്റര്‍, അഡ്വ ടി.കെ രാധാകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. കെ.എസ് രമേശ് ചന്ദ്ര അനുശോചന പ്രമേയം അവതരിപ്പിച്ചു.