കേന്ദ്ര ഗവണ്‍മെന്റിന്റെ വയനാട് വിരുദ്ധ നയത്തിനെതിരെ പ്രതിഷേധം ശക്തം; കൊയിലാണ്ടി ടൗണിൽ പന്തം കൊളുത്തി പ്രകടനവുമായി സി.പി.ഐ


കൊയിലാണ്ടി: കേന്ദ്ര ഗവണ്‍മെന്റിന്റെ വയനാട് വിരുദ്ധ നയത്തിനെതിരെ സി.പി.ഐ കൊയിലാണ്ടി ടൗണിൽ പന്തം കൊളുത്തി പ്രതിഷേധിച്ചു. പ്രകൃതി ദുരന്തത്തിൽപ്പെട്ട വയനാട്ടിലെ ജനങ്ങൾക്ക് സഹായം പ്രഖ്യാപിക്കാത്ത കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് സി.പി.ഐ സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായാണ് കൊയിലാണ്ടിയില്‍ പ്രതിഷേധം സംഘടിപ്പിച്ചത്‌.

ഇ.കെ.അജിത്ത്, കെ.എസ്.രമേഷ് ചന്ദ്ര, പി.കെ. വിശ്വനാഥൻ, ബാബു പഞ്ഞാട്ട്, സജീവൻ കെ കെ, പി.വി, രാജൻ എന്നിവർ നേതൃത്വം നൽകി. പാര്‍ട്ടി ഓഫീസ്‌ പരിസരത്ത് നിന്നും വൈകുന്നേരം ഏഴ് മണിക്ക് ആരംഭിച്ച പ്രതിഷേധം കൊയിലാണ്ടി ടൗണില്‍ അവസാനിച്ചു.