മുചുകുന്നില്‍ സി.പി.എമ്മിനൊപ്പം ചേര്‍ന്ന് സി.പി.ഐ, ബി.ജെ.പി പ്രവര്‍ത്തകര്‍; ചെമ്പതാക നല്‍കി സ്വീകരിച്ച് പാര്‍ട്ടി
മൂടാടി: മുചുകുന്നില്‍ സി.പി.ഐ, ബി.ജെ.പി പ്രവര്‍ത്തകര്‍ സി.പി.എമ്മില്‍ ചേര്‍ന്നു. സി.പി.ഐ മുന്‍ ലോക്കല്‍ കമ്മിറ്റി അംഗവും പാച്ചാക്കല്‍ മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമായ ധര്‍മ്മോടി ഭാസ്‌കരനും പ്രദേശത്തെ ബി.ജെ.പി പ്രവര്‍ത്തകനായ വി.എം.ശ്രീധരനുമാണ് സി.പി.എമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്‍പര്യമറിയിച്ചത്.
സി.പി.എം വലിയ മല ബ്രാഞ്ച് ജനറല്‍ ബോഡി യോഗത്തില്‍ ഇരുവര്‍ക്കും സ്വീകരണം നല്‍കി. പാര്‍ട്ടി ലോക്കല്‍ സെക്രട്ടറി കെ.സത്യനും ഏരിയ കമ്മിറ്റി അംഗം സി.കെ.ശ്രീകുമാറും ചേര്‍ന്ന് ചെമ്പതാക നല്‍കിയാണ് ഇരുവരെയും സ്വീകരിച്ചത്. പാര്‍ട്ടി ആശയങ്ങളില്‍ ആകൃഷ്ടരായാണ് ഇവര്‍ സി.പി.എമ്മില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ താല്‍പര്യമറിയിച്ചതെന്ന് സി.കെ.ശ്രീകുമാര്‍ പറഞ്ഞു.