പ്രൊഫസർ സി.പി.അബൂബക്കർക്ക് മേപ്പയ്യൂരിൽ സി.പി.എം സ്വീകരണം നൽകി
മേപ്പയ്യൂർ: സാഹിത്യ അക്കാഡമി സെക്രട്ടറിയായി നിയോഗിക്കപ്പെട്ട പ്രൊഫസർ സി.പി.അബൂബക്കർക്ക് സി.പി.എം മേപ്പയ്യൂർ നോർത്ത് ലോക്കൽ കമ്മറ്റി സ്വീകരണം നൽകി. ടി.പി.രാമകൃഷ്ണൻ എം.എൽ.എ ഉപഹാരം സമർപ്പിച്ചു.
ഒ.പ്രദീപൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ലോക്കൽ കമ്മറ്റി സെക്രട്ടറി പി.പി.രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി എം.കുഞ്ഞമ്മത്, കെ.ടി.രാജൻ, പി.പ്രസന്ന, കെ.കുഞ്ഞിരാമൻ എന്നിവർ ആശംസ നേർന്ന് സംസാരിച്ചു. സി.പി.അബൂബക്കർ മറുപടി പറഞ്ഞു.