പുറക്കാട് ആറു മീറ്ററോളം താഴ്ചയുള്ള വെള്ളം നിറഞ്ഞ കിണറ്റിൽ വീണ് പശു; കിണറ്റിലിറങ്ങി രക്ഷപെടുത്തി അഗ്നിരക്ഷാ സേന (വീഡിയോ കാണാം)
കൊയിലാണ്ടി: കാല് തെറ്റി കിണറ്റിൽ വീണ പശുവിനു രക്ഷകരായി അഗ്‌നിരക്ഷസേന. പുറക്കാട് നെടും തോട്ടത്തിൽ സലീമിന്റെ ഉടമസ്ഥതയിലുള്ള പശുവാണ് കിണറ്റിൽ വീണത്. ആറ് മീറ്റർ ആഴമുള്ള വെള്ളമുള്ള കിണറ്റിലാണ് പശു വീണത്.
ഇന്ന് രാവിലെ 10.30 ഓടെയാണ് സംഭവം. ഉടനെ തന്നെ കൊയിലാണ്ടി അഗ്നിശമന സേനയെ വിവരമറിയിക്കുകയും അവരെത്തി കിണറ്റിൽ ഇറങ്ങി രക്ഷിക്കുകയുമായിരുന്നു. ഫയർ&റെസ്ക്യൂ ഓഫീസർമാരായ ഷിജു ടി.പി, ഹേമന്ദ് ബി എന്നിവർ ഇറങ്ങി സേനാംഗങ്ങളുടെ സഹായത്തോടെ പശുവിനെ കരയ്ക്കെത്തിച്ചു.
അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പ്രമോദ് പി കെയുടെ നേതൃത്വത്തിൽ ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ബാബു പി.കെ, ഫയർ&റെസ്ക്യൂ ഓഫീസർമാരായ സനൽ രാജ്, ഷാജു ഹോംഗാർഡ് ബാലൻ ടി.പി എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.
വീഡിയോ കാണാം: