കോവിഡ് നാലാം തരംഗം ജൂണ്‍-ജൂലൈ മാസത്തില്‍; നിസാരമായി കാണരുതെന്ന് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്
കോഴിക്കോട്: കോവിഡ് നാലാം തരംഗം നിസാരമായി കാണരുതെന്ന് സംസ്ഥാന ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. ഇത് നിസാരമായി കാണേണ്ട. ജാഗ്രത പാലിക്കണം. ജൂണ്‍-ജൂലൈ മാസത്തില്‍ നാലാം തരംഗം എത്തുമെന്നാണ് മുന്നറിയിപ്പ്.
നാലാം തരംഗത്തില്‍ രോഗവ്യാപന നിരക്ക് കൂടുതലാകുമെങ്കിലും തീവ്രമാകില്ലെന്ന് കോവിഡ് വിദഗ്ധസമിതി അധ്യക്ഷന്‍ ഡോ.ബി.ഇക്ബാല്‍ പറഞ്ഞു. ‘മരണ സാധ്യതയും കുറവായിരിക്കും. എന്നാല്‍ ജാഗ്രത തുടരണം. മാസ്ക് ഉപയോഗിക്കുന്നതും സാനിറ്റൈസര്‍ ഉപയോഗിക്കുന്നതും ഒഴിവാക്കേണ്ടതില്ല. മാസ്ക് ഒരു പോക്കറ്റ് വാക്സിനാണ്. രോഗവ്യാപന അന്തരീക്ഷങ്ങളില്‍ റിസ്ക് ഗ്രൂപ്പിലുള്ളവര്‍ ചില സന്ദര്‍ഭങ്ങളില്‍ മാസ്ക് ഉപയോഗിക്കുന്നത് വളരെ ഉചിതം. വിമാനത്താവളം, ആശുപത്രികള്‍ തുടങ്ങിയ ഇടങ്ങളില്‍ പ്രത്യേകിച്ചും.’ ഡോ. ഇക്ബാല്‍ പറഞ്ഞു.