നാദാപുരത്ത് പുഴയിൽ മുങ്ങി മരിച്ചത് സഹോദരിമാരുടെ മക്കൾ; അപകടം അവധി ആഘോഷിക്കാനായി നാട്ടിലെത്തിയപ്പോൾ
നാദാപുരം: അവധി ആഘോഷിക്കാൻ കോഴിക്കോടെത്തിയപ്പോൾ സഹോദരങ്ങൾ അറിഞ്ഞില്ല തങ്ങളെ കാത്തിരിക്കുന്നത് മരണമാണെന്ന്. കോഴിക്കോട് നാദാപുരത്തിന് അടുത്ത് വിലങ്ങാട് പുഴയില്‍ മുങ്ങിമരിച്ചത് സഹോദരിമാരുടെ മക്കൾ. ഇന്നുച്ചയോടെ ഉണ്ടായ അപകടത്തിൽ ഹൃദ്വിന്‍ (22), അഷ്മിന്‍ (14) എന്നിവരാണ് മരിച്ചത്.
ബെംഗളൂരുവില്‍ നിന്ന് കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാനായി നാട്ടിലെത്തിയ ഹൃദ്വിനും മാതൃസഹോദരിയുടെ മകള്‍ ആഷ്മിനുമാണ് മരിച്ചത്. ശനിയാഴ്ച്ച രാവിലെ പതിനൊന്ന് മണിയോടെ വിലങ്ങാട് പുഴയില്‍ ഇവർ കുളിക്കാനിറങ്ങിയത്. വിലങ്ങാട് പെട്രോള്‍ പമ്ബിനും കള്ള് ഷാപ്പിനും ഇടയിൽ പുഴയില്‍ തടയണയുണ്ടാക്കിയിട്ടുണ്ട്. ഇവിടെയാണിവർ കുളിക്കാന്‍ ഇറങ്ങിയത് അതിനിടയിലാണ് അപകടം. മൂന്ന് കുട്ടികളും മുങ്ങി പോവുകയായിരുന്നു. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ഇവരെ കരയ്ക്കെത്തിച്ചത്. ഉടനെ തന്നെ ഇവരെ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ട് കുട്ടികള്‍ മരണമടയുകയായിരുന്നു.
വിലങ്ങാട് നിന്ന് നേരത്തെ ബെംഗളൂരുവിലേക്ക് താമസം മാറിയ കൂവ്വത്തോട്ട് പാപ്പച്ചന്റെയും മെര്‍ലിന്റെയും മകനാണ് ഹൃദ്വിന്‍. ഹൃദ്വിന്റെ സഹോദരി രക്ഷപ്പെട്ടു. ആലപ്പാട് സാബുവിന്റെയും മഞ്ജുവിന്റെയും മകളാണ് ആഷ്മിന്‍.