ബാഗും, നോട്ടുപുസ്തകങ്ങളും കുടയുമെല്ലാമുണ്ട്, 50 ശതമാനംവരെ വിലക്കുറവും; സഹകരണ സ്കൂൾ ബസാറിന് കൊയിലാണ്ടിയിൽ തുടക്കമായി
കൊയിലാണ്ടി: കൊയിലാണ്ടി പോലീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള സഹകരണ സ്കൂൾ ബസാർ ഇന്നുമുതൽ പ്രവർത്തനം ആരംഭിച്ചു. പൊതു വിപണിയെക്കാളും 50 ശതമാനം വരെ വിലക്കുറവിൽ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠന സാമഗ്രികൾ ലഭ്യമാക്കുന്നതിന് വിപുലമായ രീതിയിലാണ് സ്കൂൾ ബസാർ സംഘാടകർ ഒരുക്കിയിട്ടുള്ളത്. പ്രമുഖ ബ്രാൻഡുകളുടെ നോട്ട് പുസ്തകങ്ങൾ, ബാഗുകൾ, കുടകളും സ്കൂൾ ബസാറിൽ ലഭ്യമാണ്.
ഇന്ന് മുതൽ ജൂൺ രണ്ടാം വാരം വരെയാണ് പതിനൊന്നാമത് സ്കൂൾ ബസാർ സംഘടിപ്പിക്കുന്നത്. പൊതു ജനങ്ങൾക്കും സ്കൂൾ ബസാറിന്റെ സേവനം ലഭ്യമാണ്.