പയ്യോളിയില്‍ വിലക്കുറവില്‍ പൊതുജനങ്ങള്‍ക്കായി ‘ഓണം സഹകരണ വിപണി’ആരംഭിച്ച് സഹകരണ ബാങ്ക്


പയ്യോളി: പയ്യോളി സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ഓണത്തോടനുബന്ധിച്ച്പയ്യോളിയില്‍ ‘ഓണംസഹകരണ വിപണി’ ആരംഭിച്ചു. പൊതുവിപണിയേക്കാള്‍ വിലക്കുറവില്‍ നിത്യോപയോഗ സാധനങ്ങള്‍ പൊതുജനങ്ങളില്‍ എത്തിക്കുക എന്ന ഉദ്ദേശത്തോടുകൂടി കണ്‍സ്യൂമര്‍ ഫെഡിന്റെ സഹകരണത്തോടുകൂടിയാണ് ഓണം വിപണി നടത്തുന്നത്.


പയ്യോളി നഗരസഭ ചെയര്‍മാന്‍ വി.കെ അബ്ദുറഹിമാന്‍ വിപണന മേളയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് എം.വി കൃഷ്ണന്‍ അധ്യക്ഷനായി. ഡയറക്ടര്‍മാരായ കെ.വി ചന്ദ്രന്‍, രാജന്‍ പടിക്കല്‍, എം.പി ബാബു, രാമകൃഷ്ണന്‍ കോമത്ത്, ഷാഹുല്‍ ഹമീദ്, ചന്ദ്രന്‍കണ്ടോത്ത് എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി എം.പി ജയദേവന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് പി. വി രാമചന്ദ്രന്‍ നന്ദിയും പറഞ്ഞു.

Summary: Cooperative Bank launches ‘Onam Cooperative Market’ in payyoli.