സ്‌കൂള്‍ പാചക തൊഴിലാളികളുടെ രുചിക്കൂട്ട് അറിയാം രുചിക്കാം: കൊയിലാണ്ടി ഉപജില്ലാ മത്സരം നാളെ


കൊയിലാണ്ടി: സ്‌ക്കൂള്‍ പാചക തൊഴിലാളികള്‍ക്ക് കൊയിലാണ്ടിയില്‍ പാചക മത്സരം സംഘടിപ്പിക്കുന്നു. പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിദ്യാലയങ്ങളിൽ പാചക തൊഴിലാളികളായി സേവനം ചെയ്യുന്നവർക്കായി സംസ്ഥാന തലത്തിൽ നടത്തുന്ന പാചക മത്സരത്തിൻ്റെ കൊയിലാണ്ടി ഉപജില്ലാ മത്സരമാണ് നടക്കുന്നത്.

നാളെ രാവിലെ 10മണി മുതല്‍ കൊയിലാണ്ടി ബി.ഇ.എം.യു.പി സ്‌ക്കൂളിലാണ് മത്സരം നടക്കുക. പ്രധാൻമന്ത്രി പോഷൻ ശക്തി നിർമ്മാൺ (പി എം പോഷൻ) പദ്ധതിയുടെ ഭാഗമായാണ് മത്സരം നടക്കുന്നത്. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് ഉദ്ഘാടനം ചെയ്യും.

മത്സരവേദിയിൽ സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധന ലബോറട്ടറിയുടെ സേവനം ലഭ്യമായിരിക്കും. ഭക്ഷണ സാമ്പിളുകൾ, കുടിവെള്ളം എന്നിവ പരിശോധിക്കാൻ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും സൗകര്യമുണ്ടായിരിക്കുന്നതാണ്‌.

Description: Cooking competition for school cooks tomorrow