കണ്‍സ്യൂമര്‍ഫെഡ് ജനഹൃദയങ്ങളിലേക്ക്; ഉപഭോക്തൃ ഗൃഹ സന്ദര്‍ശന ക്യാമ്പയിന്‍ ആരംഭിച്ചു


കൊയിലാണ്ടി: കണ്‍സ്യൂമര്‍ഫെഡ് ഉപഭോക്തൃ ഗൃഹ സന്ദര്‍ശന ക്യാമ്പയിന്‍ ആരംഭിച്ചു. കൊയിലാണ്ടി ത്രിവേണിയില്‍ നടന്ന ക്യാമ്പയിനില്‍ സന്തോഷ് സി.പി സ്വാഗതം പറഞ്ഞ ചടങ്ങില്‍ നജീബ് കെ.എം അധ്യക്ഷന്‍ വഹിച്ചു. കൊയിലാണ്ടി മുനിസിപ്പല്‍ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇ.കെ അജിത് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

കേരള ബാങ്ക് കൊയിലാണ്ടി ബ്രാഞ്ച് മാനേജര്‍ സന്തോഷ്, പി.വി പ്രമോദ്, ബിജു .കെ, രാഗേഷ് കുമാര്‍ കെ.കെ, രഞ്ജിത്ത്.കെ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ക്യാമ്പയിനില്‍ സിനിജ, രഞ്ജിത്ത് കെ.പി റീന, സ്വപ്ന എന്നിവര്‍ പങ്കെടുത്തു. സജേഷ് ബാബു നന്ദി പ്രകാശിപ്പിച്ചു.